കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്

Published on 29 December 2024 at 09:58

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്കേറ്റു. 20 അടിയോളം ഉയരത്തിൽ നിന്ന് വീണ മൂലം എംഎല്‍എയുടെ തലച്ചോറിന്, ശ്വാസകോശത്തിന്, വാരിയെല്ലുകൾക്കും തീവ്രമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ച എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച "മൃദംഗനാദം" എന്ന നൃത്തപരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ അപകടം സംഭവിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിന് സ്റ്റേഡിയം അധികൃതർ തയ്യാറായിരിക്കുകയാണ്. എംഎല്‍എയുടെ ആരോഗ്യനിലയിൽ പുരോഗതി വരട്ടെയെന്നപ്രാർത്ഥനയാണ് ഇപ്പോൾ ഉള്ളവർ പ്രകടിപ്പിക്കുന്നത്.


Add comment

Comments

There are no comments yet.