സന്ദർശനത്തിന് എത്തിയ അയർലൻഡ് മലയാളിയുടെ പിതാവ് അന്തരിച്ചു; മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സഹായം തേടുന്നു

Published on 2 January 2025 at 13:53

അയർലൻഡിലെ വാട്ടർഫോർഡിൽ താമസിക്കുന്ന കോതമംഗലം സ്വദേശി ബേസിൽ രാജിന്റെ പിതാവ് ഏലിയാസ് ജോൺ (67) അന്തരിച്ചു. കോതമംഗലം കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ കുടുംബാംഗമായ ഇദ്ദേഹം 40 ദിവസമായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റ് മരണാനന്തര ചടങ്ങുകൾക്കുമായി വലിയൊരു തുക ആവശ്യമായ സാഹചര്യത്തിലാണ് കുടുംബം സമാനതകളില്ലാത്ത സാമ്പത്തിക ബാധ്യത നേരിടുന്നത്.

ആ ദുരിതഭാരത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി അയർലൻഡ് മലയാളികൾക്ക് അഭ്യർത്ഥന നടത്തി കുടുംബം സഹായം തേടുകയാണ്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഇതിനായി GoFundMe ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു.താങ്കളുടെ പിന്തുണ നൽകാൻ താൽപര്യമുള്ളവർ ലിങ്ക് വഴി സംഭാവന ചെയ്യാവുന്നതാണ്.

കുടുംബത്തിന്റെ ഈ ദുരിതഘട്ടത്തിൽ നിങ്ങളുടെ കൈത്താങ്ങ് അത്യന്താപേക്ഷിതമാണ്.


Add comment

Comments

There are no comments yet.