കാവനിലെ ബാലിക്കോണലിന് സമീപമുള്ള ഒരു വീട്ടിൽ 50 വയസ്സുകാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഗാർഡാ കൊലപാതക അന്വേഷണം ആരംഭിച്ചു.
ഗാർഡാ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി 9.30ഓടെ വിവരമറിഞ്ഞ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.60-കളിൽ പ്രായമുള്ള ഒരു പുരുഷനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം കാവൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവസ്ഥലം ഗാർഡാ ടെക്‌നിക്കൽ ബ്യൂറോയുടെ സാങ്കേതിക പരിശോധനയ്ക്കായി സീൽ ചെയ്തിരിക്കുകയാണ്.
30-കളിൽ പ്രായമുള്ള ഒരു യുവാവിനെ ഗാർഡ മറ്റൊരു സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. Criminal Justice Act 1984 പ്രകാരമുള്ള സെക്ഷൻ 4 അനുസരിച്ച്, ഇയാളെ കാവൻ ഗാർഡാ സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.
കാവൻ ഗാർഡാ സ്റ്റേഷനിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപീകരിച്ചു.സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറെയും ഫാമിലി ലൈസൺ ഓഫീസറെയും ഉടൻ നിയമിക്കുമെന്ന് ഗാർഡാ അറിയിച്ചു.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ശ്രമം തുടരുകയാണ്, അതിനാൽ പ്രദേശവാസികൾക്ക് ആവശ്യമായ മുന്നറിയിപ്പുകളും സഹകരണമോ നിയമസഹായത്തിനുള്ള നിർദേശങ്ങളുമാണ് നൽകപ്പെട്ടിട്ടുള്ളത്
Add comment
Comments