ഡബ്ലിനിൽ കണ്ടെത്തിയ മൃതദേഹം കേരളത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടേതാണെന്ന് സംശയിക്കുന്നു. ഇത് എറണാകുളം സ്വദേശി ആകാശിന്റെതാണെന്നാണ് സൂചന. ആകാശ് ഡബ്ലിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു, പഠനം പൂർത്തിയാക്കിയ ശേഷം ഒരു വെയർഹൗസിൽ ജോലിചെയ്യുന്നതായിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ ദിവസം മെയ്‌നൂത്ത് പ്രദേശത്തു നിന്ന് ഉച്ചയ്ക്ക് ശേഷം കാണാതായതായി സുഹൃത്തുക്കൾ ഗാർഡയ്ക്കു (ഐറിഷ് പൊലീസ്) അറിയിച്ചിരുന്നു. തുടർന്ന് പോലീസിന് ആകാശിന്റെ രൂപത്തിന് സമാനമായ ഒരു മൃതദേഹം കണ്ടെടുത്തതായി സ്ഥിരീകരിക്കുകയായിരുന്നു.
ആകാശിന്റെ ബന്ധുക്കൾ മരണം സംഭവിച്ചത് ആകാശിനാണോയെന്ന് നാളെയാണ് തിരിച്ചറിയുക. ഇതുവരെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കേസിൽ ഗാർഡ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
Add comment
Comments