ഡബ്ലിൻ സീറോ മലബാർ സഭയുടെ 2025-26 വർഷത്തേയ്ക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റു. സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡബ്ലിൻ റീജിയണൽ കമ്മറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.യോഗത്തിൽ ചാപ്ലിന്മാരായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവർ പങ്കെടുത്തു. ഡബ്ലിനിലെ ഒൻപത് കുർബാന സെൻററുകളുടെയും നാസ്, അത്തായി, നാവൻ, ഡണ്ടാൽക്ക്, ദ്രോഗഡ സെൻററുകളുടെയും കൈക്കാരന്മാർ, ഭക്തസംഘടനാ ഭാരവാഹികൾ, വൈദികർ എന്നിവരും റീജിയണൽ കോർഡിനേഷൻ കമ്മറ്റിയിലുണ്ടായിരുന്നു.
2025-26 ഭാരവാഹികൾ:
- ജിമ്മി ആൻ്റണി (ലൂക്കൻ): ട്രസ്റ്റി സെക്രട്ടറി
- ബെന്നി ജോൺ (ബ്ലാഞ്ചാർഡ്സ്ടൗൺ): ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജ്
- റ്റോം തോമസ് (ബ്യൂമൗണ്ട്): ജോയിൻ്റ് സെക്രട്ടറി
- ജൂലി ചിരിയത്ത് (ബ്ലാഞ്ചാർഡ്സ്ടൗൺ): പി.ആർ.ഒ.
കഴിഞ്ഞ രണ്ടു വർഷക്കാലം ബിനുജിത്ത് സെബാസ്റ്റ്യൻ, ജോബി ജോൺ, ബിനോയ് ജോൺ, ലിജി ലിജോ എന്നിവർ സമ്മാനിച്ച ആത്മീയവും ഭൗതീകവുമായ നേട്ടങ്ങൾ യോഗത്തിൽ വിലയിരുത്തി. ഈ കാലയളവിൽ സഭയിൽ നിരവധി പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും ആത്മീയ ഉണർവ്വ് സൃഷ്ടിക്കുകയും ചെയ്തു.
ബഹു മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും, കോർഡിനേറ്റർ ജനറൽ ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിലിനും, ഫാ. ജോസഫ് ഓലിയക്കാട്ടിലിനും, ഇതിനകം സേവനമനുഷ്ഠിച്ച എല്ലാ ചാപ്ലിന്മാർക്കും യോഗം നന്ദി രേഖപ്പെടുത്തി.
അടുത്ത രണ്ട് വർഷം പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ.
Add comment
Comments