താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു: മയക്കമരുന്നിന് അടിമയായിരുന്ന യുവാവ് പിടിയിൽ

Published on 18 January 2025 at 16:50

താമരശ്ശേരിയിൽ മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം കായിക്കൽ സുബൈദ (50) ആണ് ശനിയാഴ്ച ഉച്ചയോടെയുണ്ടായ ദാരുണ സംഭവത്തിൽ കൊല്ലപ്പെട്ടത്. പ്രതിയായ മകൻ ആഷിഖ് (24) തനിക്കടുത്തുള്ള വീട്ടിൽ പോയി തേങ്ങ പൊളിക്കുന്ന കൊടുവാൾ ചോദിച്ച് വാങ്ങി, അതുപയോഗിച്ച് അമ്മയെ കഴുത്തിൽവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരി ഷക്കീലയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുബൈദ തൽക്ഷണം മരണപ്പെട്ടു. കൊല നടത്തിയ ശേഷം പ്രതി വീട്ടിൽ ഒളിച്ചിരിക്കുകയും അടുത്തുള്ള ആളുകൾ പലയിടത്തും തിരച്ചിൽ നടത്തിയതെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ ആഷിഖിനെ നാട്ടുകാർ കണ്ടെത്തി. പിന്നീട് ഇയാളെ കെട്ടിയിട്ട് താമരശേരി പോലീസിൽ ഏൽപ്പിച്ചു.

പ്രതിയായ ആഷിഖ് മയക്കമരുന്നിന് അടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ഡിഅഡിക്ഷൻ സെന്ററിൽ ഇയാളെ നേരത്തേ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുബൈദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മയക്കമരുന്നിന്റെ അധീനതയിൽപ്പെട്ട യുവാക്കളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ദുരന്തത്തിന്റെ ഒരുപാട് വേദനാജനകമായ ഉദാഹരണമാണ് ഈ സംഭവം.


Add comment

Comments

There are no comments yet.