യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഓർമ്മിപ്പിച്ച് പുതിയ തലമുറയുടെ ചിന്താശക്തിയെ വളർത്തുന്നതിനായി ഡബ്ലിനിൽ ആൻറ്റി വാർ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഇന്ന് ലോകം നേരിടുന്ന യുദ്ധത്തിന്റെ കെടുതികൾ എല്ലാ മനുഷ്യരെയും പ്രകൃതിയെയും ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇൻഷ്യേറ്റീവ്. നിലവിൽ 92 രാജ്യങ്ങൾ 52 ചെറുതും വലുതുമായ യുദ്ധങ്ങളിൽ ആഴ്ത്തപ്പെട്ടിരിക്കുന്നു. സമാധാനവും സാഹോദര്യവും യുദ്ധം വഴി നേടാനാകില്ല; മറിച്ച് അത് ലക്ഷ്യങ്ങളിൽ നിന്ന് അകറ്റുന്നുവെന്ന് യുവാക്കളെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നടക്കുന്ന ഈ കോൺഫറൻസ് Pedals Ireland എന്ന UN SDG ലക്ഷ്യങ്ങളെ പിന്തുടരുന്ന സംഘടനയാണ് സംഘടിപ്പിക്കുന്നത്.
കാര്യപരിപാടികൾ:
തീയതി: 30/01/2025
സമയം: വൈകുന്നേരം 6:00
സ്ഥലം: ക്ലെയ്റ്റൺ ഹോട്ടൽ, ലിഫി വാലി, ഡബ്ലിൻ 22
ഉദ്ഘാടനം: ബ്രിട്ടോ പെരപ്പാടൻ
പ്രഭാഷകർ: പ്രൊഫസർ ഫിലിപ്പ് മക്‌ഡൊനാഗ്, മിസ്റ്റർ ബോബി മക്‌കോർമാക്ക്
ഇന്ത്യയിൽ നിന്ന് ആഹ്വാനം ചെയ്ത Ireland-ലെ കല, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ യുവജനങ്ങൾക്കും നേതാക്കൾക്കും ഈ സദസിൽ പങ്കാളികളാകാൻ സുവർണാവസരം. താല്പര്യമുള്ളവർ 0894052681 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സമാധാനത്തിന്റെ പുതിയ വഴികൾ തേടി പുതിയ തലമുറയ്ക്കായി ഈ ആന്റി വാർ കോൺഫറൻസ് വഴികാട്ടിയാകട്ടെ.
Add comment
Comments