ഐറിഷ് ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ ആവേശം നിറച്ചുകൊണ്ട് സ്വോർഡ്സ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 25, ശനിയാഴ്ച ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ നാഷണൽ സ്പോർട്സ് ക്യാമ്പസിൽ നടക്കും. ടൂർണമെന്റ് രാവിലെ 9:30-ന് ആരംഭിക്കും.ഈ മികച്ച മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരക്കുന്നു. ഗാൽവേ, വാട്ടർഫോർഡ്, കോർക്ക്, ഡബ്ലിൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ, FEEL AT HOME പ്രായോജകമായ €601 സമ്മാനത്തുകയ്ക്കായി മാറ്റുരക്കും.മത്സരം ബ്ലൂ ചിപ്പ് ടൈൽസ്, മിൻറ്റ് ലീഫ് ഡ്രംകോണ്ട്ര, ഷീലാ പാലസ്, കോൺഫിഡന്റ് ട്രാവൽ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ മത്സരം കാണാൻ എത്തുന്നവർക്കായി ഷീലാ പാലസ് മിതമായ വിലയിൽ രുചികരമായ ഭക്ഷണം ഒരുക്കുന്നു.
മത്സരം ആൽബിൻ ജേക്കബ്, ജോഷ്വ സുനിൽ മാത്യു, ഡാർവിൻ ഷൈമൺ എന്നീ സ്വോർഡ്സിലെ മൂന്ന് യുവാക്കളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തീയതി: ജനുവരി 25, 2025
സ്ഥലം: നാഷണൽ സ്പോർട്സ് ക്യാമ്പസ്, ബ്ലാഞ്ചാർഡ്‌സ്‌ടൗൺ, ഡബ്ലിൻ
സമയം: രാവിലെ 9:30 മുതൽ
ഫുട്ബോളിന്റെ ആവേശത്തോടെ നിറഞ്ഞ ഒരു ദിനം എല്ലാ പ്രേക്ഷകരെയും കാത്തിരിക്കുന്നു. ടീമുകളെ പിന്തുണച്ചുകൊണ്ട് മത്സരത്തിന്റെ ഭാഗമാകാൻ എല്ലാവർക്കും ഹാർദ്ദവമായ ക്ഷണം. നിങ്ങളുടെ പിന്തുണ ടൂർണമെന്റിനെ വിജയകരമാക്കുന്നതിൽ നിർണായകമാണ്. ഈ അനുസ്മരണീയ ദിനത്തിൽ പങ്കെടുക്കാൻ മറക്കരുത്!
Add comment
Comments