ഡബ്ലിൻ മോണ്ടിൽ നിര്യാതയായ കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോണി (റോസ് സെബാസ്റ്റ്യൻ)ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങുകൾ നാളെ (ചൊവ്വാഴ്ച) മോണ്ട് നേറ്റിവിറ്റി ഓഫ് ഔർ ലോർഡ് ദേവാലയത്തിൽ നടക്കും.നാളെ നാല് മണിയോടെ, റോസ് ടോമിയുടെ മൃതദേഹം പൊതുദർശനത്തിനായി നേറ്റിവിറ്റി ഓഫ് ഔർ ലോർഡ് ദേവാലയത്തിൽ എത്തിക്കും. തുടർന്ന് സീറോ മലബാർ റീത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക അനുസ്മരണ പ്രാർത്ഥനകളും നടത്തപ്പെടും. രാത്രി ഏഴ് മണി വരെ റോസ് ടോമിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ നിരവധി വർഷങ്ങളായി മോണ്ട് ആശുപ്രതിയിൽ നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന റോസ് ടോമി , വെള്ളിയാഴ്ച പുലർച്ചെയാണ് നിര്യാതയായത്. അർബുദരോഗത്തെ തുടർന്നായിരുന്നു റോസ് ടോണിയുടെ അന്ത്യം.
ആദരാഞ്ജലികൾ അർപ്പിക്കാനും പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനും ക്ഷണിക്കുന്നു ക്ഷണിക്കുന്നു.
Add comment
Comments