
ഇതുവരെ അയര്‍ലന്‍ഡ് നേരിട്ട ഏറ്റവും രൂക്ഷമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കുമെന്ന മുന്നറിയിപ്പുമായി സ്റ്റോം Éowyn. നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം വെള്ളിയാഴ്ച രാജ്യത്ത് സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
Met Eireann രാജ്യത്തെ 26 കൗണ്ടികളെയും ഉൾക്കൊള്ളിക്കുന്ന അഞ്ച് റെഡ് കാറ്റ് മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നു. 130 കിലോമീറ്റർ/മണിക്കൂർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും ഇത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും Met Eireann അറിയിച്ചു.
വ്യത്യസ്ത കൗണ്ടികളിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ വ്യത്യസ്ത സമയങ്ങളിൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും. ഇതിന്റെ ഭാഗമായി അയര്‍ലന്‍ഡിലെ മുഴുവൻ സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, കൊർക്ക്, കെറി, ലിമറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ വെള്ളി പുലർച്ചെ 2 മണി മുതൽ 10 മണി വരെ റെഡ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. ക്ലയർ, ഗാൾവേ ജില്ലകളിൽ ഇത് പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ലൈട്രിം, മയോ, സ്ലൈഗോ ജില്ലകളിൽ പുലർച്ചെ 4 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ബാധകമായിരിക്കും.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളി പുലർച്ചെ 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് ഇന്നലെ ചേർന്ന യോഗത്തിൽ ജനങ്ങൾക്ക് സുരക്ഷിതമായ ഇടങ്ങളിൽ കഴിയുക, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക, യാത്രാ പദ്ധതികൾ പുനഃപരിശോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.
Add comment
Comments