"അയോവൻ കൊടുങ്കാറ്റ് ഡോണഗേലിൽ ഒരു ജീവനെടുത്ത് കടന്നുപോയി"

Published on 25 January 2025 at 19:41

ഡോണഗേൽ: അയോവൻ കൊടുങ്കാറ്റ് ഐറിഷ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തമായി മാറിയതോടെ, ഇത് ഒരു യുവാവിന്റെ ജീവൻ കവർന്നതായി റിപ്പോർട്ട്. ഇന്നലെ പുലർച്ചെ 5.30ന് ഡോണഗേലിലെ ഫെഡിഗ്ലാസിൽ ഒരു കാറിന് മുകളിൽ മരമരവീണതോടെ കാർ യാത്രികൻ മരണപ്പെട്ടു.ഗാർഡ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ, കരാറുകാരുടെ സഹകരണത്തോടെ മൃതദേഹവും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു. സംഭവസ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തി.

ഫെഡിഗ്ലാസിൽ നടന്ന ദുരന്തം ദാരുണമാണെന്ന് സിൻ ഫെയിൻ ടി.ഡി. പിയേഴ്സ് ഡോഹെർട്ടി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അദ്ദേഹം പങ്കുചേർന്നതായി അറിയിക്കുകയുണ്ടായി.


Add comment

Comments

There are no comments yet.