
ഡബ്ലിൻ: അയർലണ്ടിന്റെ പ്രധാനമന്ത്രിയായി മീഹോൾ മാർട്ടിന് ചുമതലയേറ്റതിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്ന ആഗ്രഹവും നരേന്ദ്രമോദി തന്റെ ട്വിറ്റർ സന്ദേശത്തിൽ പങ്കുവെച്ചു."പങ്കിടപ്പെട്ട മൂല്യങ്ങൾക്കും ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള അടങ്ങിയ ബന്ധത്തിനും അടിസ്ഥാനമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയുള്ളതാണ്," എന്നാണ് മോദിയുടെ സന്ദേശം.
പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 76 നെതിരെ 95 ടി.ഡി.മാരുടെ പിന്തുണയോടെ മീഹോൾ മാർട്ടിൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഫാൾ, ഫിനഗേൽ, സ്വതന്ത്ര ഗ്രൂപ്പ് എന്നിവ ഉൾപ്പെട്ട സഖ്യ സർക്കാരിന്റെ നേതൃത്വത്തിലാണ് മാർട്ടിൻ പുതിയ ചുമതല ഏറ്റെടുത്തത്.
Add comment
Comments