
ഡബ്ലിനിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന നാഷണൽ ഡെമൺസ്ട്രേഷൻ ഫോർ ഫലസ്തീൻ എന്ന സമരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഗാർഡൻ ഓഫ് റിമംബർൻസ് മുതൽ ലെൻസ്റ്റർ ഹൗസിലേക്ക് പ്രതിഷേധക്കാർ നീങ്ങി.ഐറിഷ്-പലസ്തീൻ ഐക്യദാർഢ്യ ക്യാംപെയ്ൻ (Ireland-Palestine Solidarity Campaign – IPSC) ആണ് ഈ സമരം സംഘടിപ്പിച്ചത്. അയർലൻഡിലെ 150-ലധികം സിവിൽ സമൂഹ സംഘടനകളുടെ പിന്തുണയും സമരത്തിന് ലഭിച്ചു.
IPSC അധ്യക്ഷയായ സോയ് ലോലർ ഗാസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്തുവെങ്കിലും അത് ദുർബലമാണെന്നും, ഇസ്രായേൽ ഇപ്പോഴും ഫലസ്തീനികളെ കൊല്ലുകയാണെന്നും ആരോപിച്ചു.
വെസ്റ്റ്ബാങ്ക് ലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഐക്യദാർഢ്യ കൂട്ടായ്മ ശക്തമായി ആവശ്യപ്പെട്ടു.
Add comment
Comments