
2025ലെ ഇന്ത്യൻ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. മധ്യവർഗത്തെ ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായനികുതി അടക്കേണ്ടതില്ല എന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. ഇതോടെ, ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ നികുതി ഇളവ് ലഭിക്കും.
പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, TDS & RCS ഫയൽ ചെയ്യാനുള്ള കാലാവധി 4 വർഷം ആയി ഉയർത്തിയതോടൊപ്പം, TDS & RCS ഫയൽ ചെയ്യാത്തത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ല.
ഇന്ത്യൻ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
✅ ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 74% മുതൽ 100% ആയി വർദ്ധിപ്പിച്ചു.
✅ 8 കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ പുതിയ പദ്ധതി.
✅ 2028ഓടെ ഇന്ത്യയിലെ എല്ലാവർക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കും.
✅ കാൻസറടക്കം ഗുരുതര രോഗങ്ങൾക്ക് വേണ്ട 36 മരുന്നുകളുടെ വില കുറയും.
✅ സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കും.
✅ ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും – 1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയുള്ള സംവിധാനം.
✅ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കും.
✅ മുതിർന്ന പൗരന്മാർക്ക് ഒരു ലക്ഷം രൂപ വരെ നികുതി ഇളവ്.
✅ ആണവ മേഖലയിലെ സ്വകാര്യ പങ്കാളിത്തം അനുവദിക്കും.
ഇന്ത്യൻ ബജറ്റ് 2025 ദാരിദ്ര്യ നിർമാർജനം, സമഗ്ര വികസനം, മധ്യവർഗത്തിന്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കൽ, സ്വകാര്യ നിക്ഷേപം എന്നിവയെ മുൻനിറുത്തി തയ്യാറാക്കിയതാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കുന്നു.
Add comment
Comments