
കാർലോ, ജനുവരി 31 – കാർലോയിൽ പുലർച്ചെ നടന്ന വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരായ സുരേഷ് ചെറുകുരിയുടെയും ചിറ്റൂരി ഭാർഗവിന്റെയും കുടുംബങ്ങളെ സഹായിക്കണമെന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി അഭ്യർത്ഥിച്ചു. ഇതിനായി സുഹൃത്തുക്കൾ GoFundMe പേജ് തുറന്നിട്ടുണ്ട്.
"ഈ പ്രതിസന്ധി ഘട്ടത്തിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുക, സംസ്കാരച്ചെലവുകൾക്കും മറ്റു സാമ്പത്തിക ബാധ്യതകൾക്കും സഹായം നൽകുക" എന്നതാണ് ലക്ഷ്യമെന്ന് പേജ് ക്രിയേറ്റ് ചെയ്ത വെങ്കട്ട് വുപ്പാല അറിയിച്ചു.
🔗 സഹായിക്കാൻ: GoFundMe പേജ്
വെള്ളിയാഴ്ച പുലർച്ചെ 1.15ഓടെ റാത്തോയിലെ ലെയ്ഗ്ലെ N80 റോഡിൽ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓഡി A6 കാർ ഒരു മരത്തിൽ ഇടിച്ചാണ് അപകടം.വാഹനത്തിൽ ഉണ്ടായിരുന്ന യുവാവിനെയും യുവതിയെയും ഗുരുതരമായ പരിക്കുകളോടെ സെന്റ് ലൂക്ക് ജനറൽ ഹോസ്പിറ്റലിൽപ്രവേശിപ്പിച്ചിരിക്കുന്നു. അവരുടെ ജീവൻ അപകടത്തിലല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തിൽപ്പെട്ട നാലുപേരും കാർലോയിൽ താമസിക്കുന്നവരാണ്. ഇവരിൽ മൂന്ന് പേർ സൌത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (SETU) വിദ്യാർത്ഥികളാണ്. ഒരാൾ ഇപ്പോഴും അവിടെയുണ്ടായ പഠനം തുടരുന്നു.നേരത്തെ, മരിച്ച ഇരുവരുടെയും കുടുംബങ്ങൾക്കായി സഹായം അഭ്യർത്ഥിച്ച് കാർലോയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു.
Add comment
Comments