
കൗണ്ടി കെറിയിലെ ഒരു വീട്ടിൽ ഇന്ന് രാവിലെ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഗാർഡ അന്വേഷണം ആരംഭിച്ചു.അമ്പത് വയസ്സിനു മുകളിലുള്ള ഒരു പുരുഷനെയും സ്ത്രീയെയും Glenbeigh എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.പ്രാഥമിക സൂചനകൾ അനുസരിച്ച്, രണ്ടും ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹങ്ങളാണെന്ന് ഗാർഡ അറിയിച്ചു.
സംഭവസ്ഥലം സീൽ ചെയ്യുകയും, സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഓഫീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.മൃതദേഹങ്ങൾ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റുമെന്ന് ഗാർഡ അറിയിച്ചു.
Add comment
Comments