ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്‌സ്

Published on 4 February 2025 at 22:11

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെതിരെ നടപടികൾ ശക്തമാകുന്നതിനിടെ, ഇന്ത്യൻ കുടിയേറ്റക്കാരെയും തിരിച്ചയക്കാനുള്ള നടപടി സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ ഭരണകൂടം തയ്യാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സി-7 സൈനീക വിമാനം വഴിയാണു അനധികൃത കുടിയേറ്റക്കാരെ നാട്ടിലേക്ക് പറഞ്ഞയച്ചതെങ്കിലും, 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയിട്ടില്ലെന്ന റിപ്പോർട്ടുകളുണ്ട്.

നേരത്തേ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപടികൾ ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടെ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി യുഎസിലെത്തിയപ്പോൾ, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള യുഎസ് സർക്കാറിന്റെ നടപടിയെ ഇന്ത്യ തുറന്ന മനസ്സോടെ കാണുന്നുവെന്ന് പ്രതികരിച്ചിരുന്നു.

അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) കണക്കുകൾ പ്രകാരം, ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ട്.
ഇന്ത്യ, മെക്‌സിക്കോയും ഇൽ സാൽവഡോർ എന്നിവയ്ക്കുശേഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ്.

അതേസമയം, അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് ട്രംപിന് വലിയ ബാധ്യതയാകുമെന്ന വിലയിരുത്തലുകളും റിപ്പോർട്ടുകളിലുണ്ട്.
സൈനിക വിമാനത്തിൽ ഒരാളെ ഇന്ത്യയിലെത്തിക്കാൻ ഏകദേശം 4,675 ഡോളർ (സമാനമായി 4 ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കുകൂട്ടൽ.
18,000 ഇന്ത്യക്കാർ നാടുകടത്തുന്നതിനായി യുഎസ് സർക്കാരിന് കോടികൾ ചെലവാക്കേണ്ടി വരും.
ഇതുപോലെ മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ വലിയ സാമ്പത്തിക ചെലവ് വരും, ഇത് യുഎസ് സർക്കാരിന് വൻ ബാധ്യതയാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Add comment

Comments

There are no comments yet.