
Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറായ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ എന്നിവരുടെ നേതൃത്വത്തിൽ ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനം അയർലണ്ടിലെ കൗണ്ടി ക്ലയറിലെ St. Flannans College ൽ വച്ചു നടത്തപ്പെടുന്നു. ഫാ. ഷൈജു നടുവത്താനിയുടെയും (AFCM UK) സഹകരണത്തോടെയാണിത് സംഘടിപ്പിച്ചിരിക്കുന്നത്.
ധ്യാനത്തിന്റെ സമയക്രമം
- തുടക്കം: ഫെബ്രുവരി 18, ചൊവ്വാഴ്ച - രാവിലെ 10:00 AM
- സമാപനം: ഫെബ്രുവരി 20, വ്യാഴാഴ്ച - വൈകുന്നേരം 04:00 PM
- സംഘാടനം: AFCM Ireland Team
ഈ മൂന്നു ദിവസത്തെ ധ്യാനം, പ്രവാസജീവിതത്തിൽ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആത്മീയമായി പുതുജീവൻ നൽകുന്ന അനുഗ്രഹീത അവസരമായിരിക്കും. ദൈവവചനം കുളിർമഴയായി പെയ്തിറങ്ങുന്ന ഈ പ്രാർത്ഥനാ സമയങ്ങൾ വിശ്വാസത്തിൽ നവീകരണമുണ്ടാക്കുവാനും പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ നൽകി സഭക്കും സമൂഹത്തിനും കുടുംബത്തിനും ഉണർവ്വ് പ്രദാനം ചെയ്യുവാനുമുള്ള വേളയായിരിക്കും.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്കായി ബഹു. ഫാ. ഷൈജു നടുവത്താനിയിൽ അച്ചൻ്റെ നേതൃത്വത്തിൽ UK AFCM നയിക്കുന്ന ഇംഗ്ലീഷിലുള്ള ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.
- തീയതികൾ: ഫെബ്രുവരി 16, 17, 18
എല്ലാവരെയും ഈ ആത്മീയ അനുഗ്രഹത്തിൽ പങ്കുചേരുവാൻ യേശു നാമത്തിൽ ഹാര്ദികമായി ക്ഷണിക്കുന്നു.
Add comment
Comments