
ഐറിഷ് റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, വേഗപരിധിയിൽ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നു.ഗ്രാമീണ പ്രാദേശിക റോഡുകളിൽ വേഗപരിധി 80km/h ല്‍ നിന്ന് 60km/h ആക്കി കുറയ്ക്കും.രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് റോഡുകളിലായി പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഈ മാറ്റം കാണിക്കുന്നതിനായി അടയാളബോർഡുകൾ പുതുക്കി.
ഗ്രാമീണ വേഗപരിധി അടയാളം – അഞ്ച് കോണാകൃതിയിലുള്ള കറുത്ത വരകളുള്ള വെളുത്ത വൃത്തം ഇനി മുതൽ പരമാവധി 60 കിലോമീറ്റർ വേഗതയാണ് സൂചിപ്പിക്കുക.ഈ റോഡുകൾ മാപ്പുകളിൽ ‘L’ എന്ന അക്ഷരത്തോടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.പ്രധാനമായും ഗ്രാമീണ പ്രദേശങ്ങളിലായതിനാൽ, ഈ മാറ്റം ഗതാഗതത്തിനും യാത്രാ സമയത്തിനും വലിയ വ്യത്യാസം ഉണ്ടാക്കില്ല എന്നാണ് കരുതുന്നത്.2024-ന്റെ അവസാനത്തോടെ നഗരപ്രദേശങ്ങളിലും ടൗൺ സെന്ററുകളിലും ഹൗസിംഗ് എസ്റ്റേറ്റുകളിലും വേഗ പരിധി 50km/h ല്‍ നിന്ന് 30km/h ആക്കി കുറയ്ക്കും.നാഷണൽ സെക്കണ്ടറി റോഡുകളിൽ വേഗപരിധി 100km/h ല്‍ നിന്ന് 80km/h ആക്കും.2023-ൽ ഗതാഗത വകുപ്പ് നിർദേശപ്രകാരം നടത്തിയ വേഗപരിധി അവലോകന റിപ്പോർട്ട് പ്രകാരം,
വേഗത കുറയ്ക്കുന്നത് അപകട സാധ്യത ഗണ്യമായി കുറയ്ക്കുമെന്നുംറോഡ് സുരക്ഷ മെച്ചപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.ഈ വേഗപരിധി മാറ്റങ്ങൾ വഴി റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാരിന്റെ ശ്രമം കൂടുതൽ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.
Add comment
Comments