കുരുവിള ജോർജ് അയ്യൻകോവിൽ ഡബ്ലിനിലെ പുതിയ പീസ് കമ്മീഷണർ

Published on 11 February 2025 at 20:32

ഡബ്ലിൻ കൗണ്ടിയിൽ കുരുവിള ജോർജ് അയ്യൻകോവിൽ പീസ് കമ്മീഷണറായി നിയമിതനായിരിക്കുന്നു. ഇത് അയർലണ്ട് മിനിസ്ട്രി ഓഫ് ജസ്റ്റീസിന്റെ ഒരു ഹോണററി നിയമനമാണ്.സാമൂഹിക പ്രതിബദ്ധതയുള്ളവരും സമദർശികളുമായും നിയമപരമായ കഴിവുകൾ ഉള്ളവരുമായ വ്യക്തികൾക്കാണ് പീസ് കമ്മീഷണർ പദവി ലഭിക്കുക. പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തൽ, സത്യപ്രസ്താവനകൾ അംഗീകരിക്കൽ, വാറന്റുകളും സമൻസ് നൽകൽ എന്നിവയുൾപ്പെടെയുള്ള ചുമതലകളാണ് ഈ പദവിയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

കുരുവിള ജോർജ് അയ്യൻകോവിൽ നിലവിൽ ഫിനെ ഗെയിൽ പാർട്ടിയിലെ നേതാവും, ട്രിനിറ്റി കോളേജ് ഡബ്ലിനിലെ എഐ ഗവേഷകനുമാണ്. കൂടാതെ, ഒരു യൂറോപ്യൻ പാർലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനായും പ്രവർത്തിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സജീവ അംഗമായ അദ്ദേഹത്തിന് ഭരണനേതൃത്വം, സാങ്കേതികവിദ്യ, സമൂഹസേവനം എന്നിവയിൽ വിശേഷമായ പ്രാവീണ്യം ഉണ്ടെന്നും ഇത് പുതിയ പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സഹായിക്കും.

തത്സമയം, ഡബ്ലിനിൽ ഒരു ഫുൾടൈം സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അദ്ദേഹം പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ആണ് അദ്ദേഹത്തിന്റെ ജന്മദേശം.


Add comment

Comments

There are no comments yet.