
കിൽഡെയർ കൗണ്ടിയിൽ നിന്ന് ഗാർഡ ഏകദേശം 5 മില്യൺ യൂറോ വിലമതിക്കുന്ന 72 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. 50 വയസ്സിനു മുകളിലുള്ള രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.അലൻവുഡിൽ ഇന്നലെ നടത്തിയ വാഹന പരിശോധനയിലും വീട്ടിൽ നടത്തിയ റെയ്ഡിലുമാണ് ഇവരെ പിടികൂടിയത്. ഐറിഷ് മാർക്കറ്റിലേക്കു വരാനിരുന്ന മറ്റൊരു വലിയ കൊക്കെയ്ൻ ശേഖരമാണ് പിടികൂടിയതെന്ന് ഓർഗനൈസ്ഡ് ആൻഡ് സീരിയസ് ക്രൈം വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഏഞ്ചൽ വില്ലിസ് വ്യക്തമാക്കി.
"An Garda Síochána യും ഞങ്ങളുടെ നിയമ നിർവഹണ പങ്കാളികളും, സമൂഹത്തിന് ഭീഷണി ആയ മയക്കുമരുന്ന് സംഘങ്ങളെ നേരിടാൻ പ്രതിജ്ഞാബദ്ധരാണ്" എന്ന് അവര്‍ കൂട്ടിച്ചേർത്തു.
Add comment
Comments