ടുള്ളമോർ: ഇന്ത്യൻ അസോസിയേഷന്റെ (TIA) 2025-26 ഭാരവാഹികൾ ചുമതലയേറ്റു

Published on 15 February 2025 at 21:51

 

ടുള്ളമോർ ഇന്ത്യൻ അസോസിയേഷന്റെ (TIA) 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ടുള്ളമോർ സെന്റ് മേരീസ് യൂത്ത് സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ (AGM) ടിറ്റോ ജോസഫിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.അബിൻ ജോസഫ് സെക്രട്ടറിയായും സോണി ചെറിയാൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഇവന്റ് കോ-ഓർഡിനേറ്റർമാരായി ബെന്നി ബേബി, ജോബിൻസ് സി ജോസഫ്, അഞ്ജു കെ തോമസ് എന്നിവരെയും അസോസിയേഷന്റെ പബ്ലിക് റിലേഷൻസ് ഓഫീസറായി (PRO) രശ്മി ബാബുവിനെയും തെരഞ്ഞെടുത്തു.

ഇതാദ്യമായാണ് ടുള്ളമോർ ഇന്ത്യൻ അസോസിയേഷനിൽ പൊതുതിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തീരുമാനിക്കുന്നത്. മുൻ പ്രസിഡന്റ് സൈമൺ ജെയിംസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതായ വാർഷിക വരവ്-ചിലവ് കണക്കുകൾ അവതരിപ്പിച്ച ശേഷമാണ് പുതിയ ഭരണസമിതിക്ക് ചുമതല കൈമാറിയത്.

പ്രസിഡന്റ് ടിറ്റോ ജോസഫ്, പുതിയ ഭരണസമിതി അസോസിയേഷനെ കൂടുതൽ സജീവമാക്കുകയും വിവിധ സംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.

കൗണ്ടി ഓഫലിയിലെ ബനാഗർ, ബെൽമോണ്ട്, ബിർ, ക്ലാര, ക്ലോഗൻ, ക്ലോൺമാായിസ്, ഡൈംഗിയൻ, എഡെൻഡറി, ടുള്ളമോർ എന്നിവിടങ്ങളിലായി മലയാളി-ഇന്ത്യൻ കുടിയേറ്റം അടുത്ത കാലത്ത് വർധിച്ചുവരികയാണ്. മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാൽ അയർലണ്ടിന്റെ മധ്യഭാഗത്തേക്ക് കുടിയേറ്റം വർദ്ധിക്കുന്നത് പ്രധാനപ്പെട്ട പ്രവണതയാണ്.

 

 


Add comment

Comments

There are no comments yet.