
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ മൂന്ന് കൗണ്ടികളിൽ Met Éireann മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണി വരെയാണ് അലർട്ട് ബാധകമാകുക.ഈ പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും യാത്രാ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാമെന്ന് Met Éireann മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Met Éireannന്റെ പ്രവചന പ്രകാരം, നാളെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷ. ചിതറിച്ചൊരിയുന്ന മഴയും ചാറ്റലും അനുഭവപ്പെടാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്ത, ഇടവിട്ടൊഴിയാത്ത മഴക്കും സാധ്യതയുണ്ട്. അതേസമയം, രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉച്ചയ്ക്ക് ശേഷം അല്ലെങ്കിൽ വൈകുന്നേരം വരെ വരണ്ട കാലാവസ്ഥാനുഭവിക്കുമെന്നാണ് പ്രവചനം.
Add comment
Comments