ഡബ്ലിൻ: അഭയാർത്ഥി പ്രശ്നപരിഹാരത്തിന് നാടുകടത്തൽ ഓപ്ഷൻ പരിഗണിച്ച് അയർലണ്ട്

Published on 17 February 2025 at 21:15

അഭയാർത്ഥി പ്രശ്നം പരിഹരിക്കുന്നതിനായി നാടുകടത്തൽ ഓപ്ഷൻ പരിഗണിക്കുമെന്ന് അയർലണ്ട്. ഇതിനായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പുതിയ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗൻ വ്യക്തമാക്കി.ജനുവരിയിൽ ലഭിച്ച ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകളിൽ 80 ശതമാനത്തിലധികവും നിരസിച്ചതായി അദ്ദേഹം പറഞ്ഞു. അഭയാർത്ഥിത്വം തേടി വലിയ संഖ്യയിൽ ആളുകൾ അയർലണ്ടിൽ എത്തുന്നുണ്ടെങ്കിലും, അതിന് അർഹതയില്ലാത്തവരാണെന്നുമാണ് മന്ത്രിയുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം 14,000 അപേക്ഷകളാണ് പ്രോസസ്സ് ചെയ്തത്, ഇതിൽ ആദ്യഘട്ടത്തിൽതന്നെ 65 ശതമാനത്തിലധികം നിരസിക്കപ്പെട്ടു. 2025-ൽ 15,000 പേർ അയർലണ്ടിൽ അഭയം തേടുമെന്ന് കരുതുന്നു.
അർഹതയില്ലാത്ത അഭയാർത്ഥികൾ രാജ്യത്ത് തുടരാൻ അനുമതിയില്ലെന്നും, അവരെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുമെന്ന് ജിം ഒ കല്ലഗൻ വ്യക്തമാക്കി.

അന്താരാഷ്ട്ര സംരക്ഷണം തേടുന്നവർക്ക് താമസസൗകര്യം ആവശ്യമാണെങ്കിലും അതിനായി താനും മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫിയും വലിയ റിസ്കൊന്നും എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

പരിശോധനയിൽ പരാജയപ്പെട്ട അഭയാർത്ഥികളെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാൻ യൂറോപ്യൻ യൂണിയൻ അതിർത്തി ഏജൻസിയായ ഫ്രോണ്ടക്സിന്റെ സഹായത്തോടെ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞതായി മന്ത്രി അറിയിച്ചു.


Add comment

Comments

There are no comments yet.