ഡബ്ലിനിൽ ഗാർഡാ സ്റ്റേഷൻ അടച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി

Published on 17 February 2025 at 21:48

ഡബ്ലിനിലെ ക്ലോണ്ടാൽക്കിൻ ഗാർഡാ സ്റ്റേഷൻ ഇന്നലെ രാത്രി അടിയന്തിരമായി അടച്ചു പൂട്ടുകയും സ്റ്റാഫുകളെ ഒഴിപ്പിക്കുകയും ചെയ്തത് പരിഭ്രാന്തിക്ക് ഇടയാക്കി. സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തിയ ഒരു സ്ഫോടക വസ്തുവുമായി ഒരു വ്യക്തി സ്റ്റേഷനിലേക്ക് വന്നതിനെ തുടർന്നായിരുന്നു ഈ നടപടി.സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗാർഡാ സ്റ്റേഷൻ അടച്ചതോടൊപ്പം, പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഐറിഷ് ഡിഫെൻസ് ഫോഴ്‌സിന്റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഉപകരണം പരിശോധിച്ചു. ഇത് പ്രവർത്തനക്ഷമമല്ലെന്ന് സ്ഥിരീകരിച്ചതോടെ സ്ഥിതി നിയന്ത്രണവിധേയമായി. ഇതേസമയം, കൂടുതൽ പരിശോധനയ്ക്കായി ഉപകരണം ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് ഗാർഡാ വക്താവ് അറിയിച്ചു.

ബോംബ് സ്‌ക്വാഡ് പരിശോധന പൂർത്തിയാക്കിയതോടെ, സ്റ്റേഷനിലെ നിയന്ത്രണങ്ങൾ നീക്കി ഗാർഡാ സ്റ്റേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുമെന്ന് ഗാർഡ അറിയിച്ചു.


Add comment

Comments

There are no comments yet.