
ഡബ്ലിൻ: 2025 ഫെബ്രുവരി 23, ഞായറാഴ്ച, Drimnagh ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റിൽ 12 ജനപ്രിയ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ആരാധകർ അത്യധികം ആവേശത്തിലാണ്. രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ഈ മത്സരങ്ങൾ, അയർലണ്ടിലുടനീളമുള്ള മികച്ച ടീമുകൾ പങ്കാളിയാകുന്ന, അതിരുകടന്ന ഒരു കായിക മാമാങ്കമായി മാറുമെന്ന് ഉറപ്പാണ്.ആകർഷകമായ മത്സരം – 12 ടീമുകൾ, 4 പൂളുകൾ
ടൂർണമെൻ്റിനായി 12 ടീമുകൾ നാലു പൂളുകളായി വിഭാഗീകരിക്കപ്പെട്ടിരിക്കുന്നു. തിങ്കളാഴ്ച നടന്ന തത്സമയ നറുക്കെടുപ്പിനൊടുവിലാണ് പോരാട്ടത്തിനുള്ള അവസാന ക്രമീകരണങ്ങൾ പൂർത്തിയായത്. ഇൻഡോർ മത്സരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയായ തികഞ്ഞ അനിശ്ചിതത്വം, ഓരോ ഗെയിമിനെയും അവസാന ബോൾ വരെ ആവേശകരമാക്കും. ഓരോ മത്സരത്തിലും വിജയം, പരാജയം ഒരു നിമിഷത്തിൽ തന്നെ മാറിമറിയാനിടയുള്ളതാണ്.
Sheela Palace Restobar, Liffey Valley എന്ന പ്രശസ്ത സ്ഥാപനം ഈ ടൂർണമെൻ്റിന് അഭിമാനപൂർവ്വം മുഖ്യ സ്‌പോൺസറായി. ഇൻഡോർ ക്രിക്കറ്റിന്റെ വളർച്ചയും, കായിക ലോകത്ത് പുതിയ ഫോർമാറ്റുകൾക്കുള്ള ഉയർന്ന സ്വീകാര്യതയും ഇതുവഴി തെളിയുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.
ഈ ആവേശകരമായ ടൂർണമെൻ്റ് കാണാനും ക്രിക്കറ്റ് ലോകത്ത് ഒരു അനസ്വര അനുഭവത്തിന് സാക്ഷികളാകാനും എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു. പ്രധാന സ്പോൺസർമാരുടെ ശക്തമായ പിന്തുണയോടെ, ഈ ടൂർണമെൻ്റ് കളിക്കാർക്കും ആരാധകർക്കും ഒരുപോലെ ഒരിക്കലും മറക്കാനാകാത്ത ക്രിക്കറ്റ് അനുഭവമായി മാറുമെന്ന് സംഘാടകർ
Add comment
Comments