ഐർലണ്ടിൽ അഭിനേതാക്കൾക്കായി അവസരം

Published on 21 February 2025 at 20:27

ഐർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളം, ഐ മണ്ഡല പ്രൊഡക്ഷൻസ് ഒരുക്കുന്ന ഏറ്റവും പുതിയ നാടകത്തിനായി അഭിനേതാക്കളെ ക്ഷണിക്കുന്നു. പ്രശസ്ത നാടക പ്രവർത്തകൻ ശശിധരൻ നടുവിലിന്റെ സംവിധാനത്തിൽ അരങ്ങേറുന്ന "ഹിഗ്വിറ്റ", എൻ എസ് മാധവന്റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയ സ്വതന്ത്ര നാടകാവിഷ്കാരമാണ്. ഈ നാടകം മേയ് 3-ന് താലയിലെ നാഷണൽ ബാസ്ക്കറ്റ്ബോൾ അരീനയിൽ അവതരിപ്പിക്കും.പ്രസ്തുത നാടകത്തിലേക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതിനായി മാർച്ച് 22, 23 തീയതികളിൽ താലയിലെ ടൈമെൻ ബൗൺ കമ്മ്യൂണിറ്റി സെന്ററിൽ നാടക പരിശീലന ക്യാമ്പും ഓഡിഷനും സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയം.

അഭിനയത്തിനും നാടക രംഗത്തേക്കുള്ള താത്പര്യമുള്ളവർക്കുള്ള മികച്ച അവസരമാണിത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ഇമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക Email: imandalaproductions@gmail.com
📞 ഫോൺ: 0877436038, 0870573885, 0871607720


Add comment

Comments

There are no comments yet.