
കിൽക്കെനി മലയാളി അസോസിയേഷൻ അംഗവും എല്ലാവർക്കും പ്രിയങ്കരനുമായ അനീഷ് ശ്രീധരൻ (38) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായെന്ന ദുഃഖകരമായ വാർത്ത വ്യസനസമേധം അറിയിക്കുന്നു.അനീഷിന്റെ ഭാര്യ ജ്യോതി സെന്റ് ലൂക്‌സ് ഹോസ്പിറ്റലിലെ നോർ വാർഡിലാണ് ജോലി ചെയ്യുന്നത്. അനുശോചനത്തിൽ ആഴ്ന്നിരിക്കുന്ന കുടുംബാംഗങ്ങൾക്ക് സർവ്വേശ്വരൻ ശാന്തിയും ശക്തിയും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അനന്തര നടപടികൾക്കായി അനീഷിന്റെ മൃതദേഹം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങൾ എല്ലാവരും പങ്കു ചേരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
Add comment
Comments