
ഐറിഷ് നഴ്സിംഗ് & മിഡ്വൈഫറി ബോർഡ് (NMBI) നടത്തിയ അന്വേഷണം പ്രകാരം, ഒരു ക്ലിനിക്കൽ നഴ്സ് മാനേജർ, ഒരു ജൂനിയർ നഴ്സിനൊപ്പം ജോലി സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി.പ്രമുഖ ആരോഗ്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ ഡ്യൂട്ടിക്കിടെ നിരവധി തവണ ലൈംഗികവികാരപ്രേരിത പ്രവർത്തനങ്ങൾനടത്തിയിരുന്നുവെന്നുമാണ് അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ തെളിഞ്ഞത്. കൂടാതെ, വിവാഹിതനായ ഈ നഴ്സ് മാനേജർ, ജോലി സ്ഥലത്ത് തന്നെ സ്വയം നഗ്നനായി സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഈ സംഭവത്തെ തുടർന്ന് അയാൾക്ക് കർശന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കമ്മിറ്റിയുടെ കണ്ടെത്തൽ സൂചിപ്പിക്കുന്നു.
Add comment
Comments