
അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി’ മെയ് 31, ജൂൺ 1, 2 തീയതികളിൽ (ശനി, ഞായർ, തിങ്കൾ - Bank Holiday) നടത്തപ്പെടുന്നു.കൗണ്ടി Louth-ലെ Termonfeckin-ലുള്ള St. Fechin’s GAA ഹാളിൽ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത്, പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച Preachers of Divine Mercy Monastery-യിലെ വൈദികനുമായ ബഹുമാനപ്പെട്ട സാംസൺ ക്രിസ്റ്റി PDM അച്ചനാണ്.
രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന രീതിയിൽ മൂന്നു ദിവസവും കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകരപ്പെടുന്ന ഈ മൂന്നു ശുശ്രൂഷാ ദിനങ്ങളിലേയ്ക്ക് അയർലണ്ടിലെ എല്ലാ വിശ്വാസികളെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 നവീൻ മാത്യു: 0892507409
📞 ഷിബു കുരുവിള: 0877740812
📞 ഫാ. സിജോ: 0894884733
Add comment
Comments