അതിര്‍ത്തി പരിശോധനയില്‍ പിടിയിലായ രണ്ട് പേരെ നാടുകടത്തി

Published on 9 March 2025 at 21:21

കഴിഞ്ഞ ദിവസം ഗാര്‍ഡ നടത്തിയ അതിര്‍ത്തി പരിശോധനകളില്‍ പിടിയിലായ രണ്ട് പേരെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. കൗണ്ടി ലൂവിലെ Dundalk-ലുള്ള N1/M1 റൂട്ടില്‍ വ്യാഴാഴ്ച ഗാര്‍ഡ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.ഗാര്‍ഡയ്‌ക്കൊപ്പം നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് സംഘവും പരിശോധനയില്‍ പങ്കെടുത്തിരുന്നു. റൂറല്‍ ഏരികളിലെ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനും അതിര്‍ത്തിയിലൂടെ കുറ്റവാളികള്‍ നിര്‍ബാധം കടക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന.

തുടര്‍ന്ന് പത്ത് ബസുകള്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത രണ്ട് പേരെ കണ്ടെത്തി. ഇവരെ ഇന്നലെ രാത്രി തന്നെ തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു.

അതിനൊപ്പം, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച നാല് പേരെയും ഈ പരിശോധനയില്‍ പിടികൂടി. ടാക്‌സ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത നിരവധി വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.


Add comment

Comments

There are no comments yet.