
വടക്കന്‍ അയര്‍ലണ്ടിലെ Co Down ജില്ലയില്‍ Hillsborough പ്രദേശത്ത് നടത്തിയ പൊലീസ് റെയ്ഡില്‍ കഞ്ചാവ് ഫാക്ടറി നടത്തിയിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. വെള്ളിയാഴ്ച രാത്രി 10.30-ഓടെ നടത്തിയ റെയ്ഡില്‍ £300,000 വിലമതിക്കുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.Sandringham Court-ലുള്ള ഒരു കെട്ടിടത്തില്‍ 150-ഓളം കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 22 വയസ്സുള്ള ഒരാളെയും 32 വയസ്സുള്ള ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്ത ഘട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Add comment
Comments