
അയർലണ്ടിൽ നിന്ന് റെക്കോർഡ് തോതിൽ ആളുകളെ നാടുകടത്താനുള്ള നടപടികളുമായി നീതിന്യായവകുപ്പ് മുന്നോട്ട്. ഈ വർഷം ഇതുവരെ 703 പേരെ നാടുകടത്താനുള്ള രേഖകളിൽ ഒപ്പുവച്ചതായാണ് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കലഹാൻ (Jim O’Callaghan) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. നാടുകടത്തൽ ഓർഡറുകൾ തുടരുമെന്നും, വർഷാവസാനത്തോടെ 4,200-ലധികം ഓർഡറുകൾ നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2024-ൽ ആകെ 2,403 പേര്‍ക്ക് നാടുകടത്തൽ ഓർഡർ നൽകിയിരിക്കുന്നു, ഇതിൽ 1,116 പേർ നേരത്തെ തന്നെ നാടുകടത്തപ്പെട്ടിട്ടുണ്ട്. 2023-ൽ ആകെ 317 പേർ മാത്രമാണ് നാടുകടത്തപ്പെട്ടത്, ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2024-ൽ വൻ വർദ്ധനയാണ് കാണുന്നത്.
2023-ൽ നാടുകടത്തപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ജോർജിയയിൽ നിന്നുള്ളവരായിരുന്നു - 66. പിന്നിടത്ത്, സൗത്ത് ആഫ്രിക്ക (19), അൽബേനിയ (15), ബ്രസീൽ (14), അൾജീരിയ (7), നൈജീരിയ (7) എന്നിവരാണ്. നിർബന്ധിത മടക്കി അയയ്ക്കൽ ചെലവേറിയ നടപടിയാണ്. അതിനാൽ സ്വമേധയാ രാജ്യം വിടുന്നതിനുള്ള സൗകര്യവും അയർലണ്ടിൽ നടപ്പിലാക്കിയിട്ടുണ്ട്. 2024-ൽ 934 പേർ ഈ രീതിയിൽ രാജ്യം വിട്ടിട്ടുണ്ട്, 2023-ൽ ഇത് 213 മാത്രമായിരുന്നു, ഇത് നാലുമടങ്ങിലധികം വർദ്ധനയാണ്. രാജ്യത്തെ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്നും, ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിനും ആണ് നാടുകടത്തൽ നടപടികൾ എന്ന് മന്ത്രി ഒ’കലഹാൻ വിശദീകരിച്ചു.
Add comment
Comments