അയര്‍ലണ്ടില്‍ ഈ വാരാന്ത്യം ബ്ലഡ് മൂണ്‍ ദൃശ്യമാകും

Published on 12 March 2025 at 21:48

അയര്‍ലണ്ടിലെങ്ങും ഈ വാരാന്ത്യം ചുവന്ന ചന്ദ്രന്‍ അഥവാ Blood Moon ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു. പൂര്‍ണ്ണഗ്രഹണത്തോടെയുള്ള ഈ അപൂര്‍വ പ്രതിഭാസം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ ദൃശ്യമാകുന്നത്.ചന്ദ്രന്‍ മുഴുവനായും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്ന പ്രതിഭാസത്തെയാണ് പൂര്‍ണ്ണചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ഈ സമയത്ത്, ചന്ദ്രന്റെ നിറം ചുവപ്പായി കാണപ്പെടും. ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലിനകത്ത് എത്തിയതോടെ ഈ പ്രതിഭാസം പൂര്‍ത്തിയാകും.

ഇത്തവണത്തെ ബ്ലഡ് മൂണ്‍ ഗ്രഹണം ഏകദേശം 65 മിനിറ്റ് നീണ്ടുനില്‍ക്കും.

  • മാർച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെ 5.09-ന് ഗ്രഹണം ആരംഭിക്കും.
  • 6.26-ഓടെ ഇത് പൂര്‍ണ്ണമായിരിക്കും.

അയര്‍ലണ്ടിലെ എല്ലായിടത്തും ഗ്രഹണം ദൃശ്യമാകുമെങ്കിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തതയോടെ കാണാനാകും. സൂര്യഗ്രഹണത്തില്‍ നിന്നും വ്യത്യസ്തമായി, നഗ്നനേത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ചന്ദ്രഗ്രഹണം വീക്ഷിക്കാം.

അതേസമയം, മാര്‍ച്ച് 29-ന് അയര്‍ലണ്ടില്‍ ഭാഗിക സൂര്യഗ്രഹണവും ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു. ഒരേ മാസത്തിനുള്ളില്‍ രണ്ട് ഗ്രഹണങ്ങള്‍ ദൃശ്യമാകുന്നത് വളരെ വിരളമാണ്.


Add comment

Comments

There are no comments yet.