കാവൻ, മോനാഗൻ കൗണ്ടികളിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം – നാല് കൗമാരക്കാർ പിടിയിൽ

Published on 16 March 2025 at 21:42

Co Cavan, Co Monaghan എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാർ ഗാർഡയുടെ പിടിയിൽ. വെള്ളിയാഴ്ച രാത്രി 8 മണിയോടെ Cavan ടൗണിൽ പട്രോളിങ്ങിനിടെ സായുധസേനയോടൊപ്പം ഗാർഡ ഒരു വാഹനം നിർത്തി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് ഗാർഡ വക്താവ് അറിയിച്ചു.

അറസ്റ്റിലായവർ സഞ്ചരിച്ചിരുന്ന കാർ ഡബ്ലിനിൽ നിന്ന് അനധികൃതമായി തട്ടിയെടുത്തതാണെന്നും, കാറിനകത്തു നിന്നും മറ്റു മോഷണവസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നും ഗാർഡ അറിയിച്ചു.

നാല് പേരിൽ മൂന്നു പേരെ Garda Youth Diversion Programme-ലേക്ക് അയയ്ക്കും. ഒരാളെ കേസ് ചുമത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കും.


Add comment

Comments

There are no comments yet.