
025-ലെ മഹാകുംഭമേളയുടെ ശിവരാത്രി ദിനത്തിൽ, ഐറിഷ് മലയാളിയും പത്രപ്രവർത്തകനുമായ കെ.ആർ അനിൽകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച "മഹാദേവാ ഞാനറിഞ്ഞീലാ" എന്ന വരികളിലേക്ക് പ്രശസ്ത സംഗീതജ്ഞൻ എൻ.യു. സഞ്ജയ് ശിവ സംഗീതം നൽകി മനോഹരമായി ആലപിച്ച ശിവഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തിൽ ഭഗവാനുവേണ്ടിയുള്ള ഗാനാർച്ചനയായി ഈ ഭക്തിഗാനം സമർപ്പിച്ചിരിക്കുന്നു. കെ.പി. പ്രസാദിന്റെ സംവിധാനത്തിൽ ഒരു അനുഭവകഥയുടെ ആസ്പദമായി ഒരുക്കിയ ഗാനം ജയകൃഷ്ണൻ (റെഡ് മൂവീസ്) ആണ് ചിത്രീകരണവും എഡിറ്റിംഗും നിർവഹിച്ചത്.
തിരുനക്കര മഹാദേവക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച ഈ ഭക്തിഗാന ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളായി സഞ്ജയ് ശിവ, ഗുരുവന്ദിത, സോമശേഖരൻ നായർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആർട്ട് & മേക്കപ്പ് അജിത് പുതുപ്പള്ളി, ക്യാമറാ അസോസിയേറ്റ് പ്രീതീഷ് എന്നിവരാണ് മറ്റ് പ്രധാനസംവിധാനങ്ങൾ കൈകാര്യം ചെയ്തത്.
"മഹാദേവാ ഞാനറിഞ്ഞീലാ" എന്ന ഭക്തിഗാനം YouTube-ൽ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
🔗 https://youtu.be/5cKWTmHQFA0
Add comment
Comments