അനധികൃത ഡീസൽ നിർമാണകേന്ദ്രങ്ങളുടെ മാലിന്യം നീക്കം ചെയ്യാൻ 1.6 മില്യൺ യൂറോ ചെലവ്

Published on 16 March 2025 at 21:50

അയർലണ്ടിലെ അനധികൃത ഡീസൽ നിർമാണകേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി രണ്ട് കൗണ്ടികൾ ചേർത്ത് 1.6 മില്യൺ യൂറോ ചെലവഴിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പലയിടത്തായി തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യാനായി Louth County Council 1.12 മില്യൺ യൂറോയും Monaghan County Council 500,000 യൂറോയുമാണ് ചെലവിട്ടത്. 2020 മുതൽ കഴിഞ്ഞ വർഷത്തിന്റെ പകുതി വരെ 222 ക്ലീനിങ്ങുകൾ ആവശ്യമുണ്ടായതായി ലോക്കൽ അതോറ്റികൾ വ്യക്തമാക്കി.

അനധികൃത ഡീസൽ പ്ലാന്റുകൾ, കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഗ്രീൻ ഫ്യൂവലിന്റെ പച്ച നിറം കളഞ്ഞ് നിറമില്ലാതാക്കി, തുടർന്ന് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതാണ് പ്രധാന പ്രവർത്തനം. ഈ നിറം മാറ്റുന്ന പ്രക്രിയയ്ക്കിടെ പുറത്താകുന്ന മാലിന്യങ്ങൾ വഴിയരികിലോ പരിസരപ്രദേശങ്ങളിലോ അനധികൃതമായി തള്ളുകയാണ് ചെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യ, പരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം, കൗൺസിലുകൾക്ക് വലിയ സാമ്പത്തിക ഭാരം ഉയർത്തുകയും ചെയ്യുന്നു.

ഇത്തരത്തിൽ ഡീസൽ മാലിന്യം അനധികൃതമായി തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഗാർഡ സ്റ്റേഷനിൽ വിവരം അറിയിക്കണം എന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Add comment

Comments

There are no comments yet.