
ഡബ്ലിൻ: യൂറോയുടെ വിനിമയവിലയിൽ വരുന്ന കുതിപ്പിൽ യൂറോപ്പിലെ ഇന്ത്യക്കാർ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്. ഇന്ന് 1 യൂറോയുടെ വില 95.13 ഇന്ത്യൻ രൂപയുമായി എത്തി. യൂറോ നൂറ് രൂപയുടെ അതിരിലേക്ക് കുതിക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നതിനിടെ, അത്രയൊന്നും സംഭവിക്കില്ലെന്ന വിലയിരുത്തലുകളും ശക്തമാണ്.യൂറോയുടെ മൂല്യം അമേരിക്കൻ വിപണിയിലെ മാറ്റങ്ങളാൽ പ്രധാനമായും സ്വാധീനിക്കപ്പെടുന്നതായാണ് വിലയിരുത്തൽ. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ യൂറോയുടെ മൂല്യം 1.41% വളർന്ന് 96.56 രൂപയിലേക്കും ഒരു മാസത്തിനുള്ളിൽ 5.94% വളർന്ന് 100.87 രൂപയിലേക്കും എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
അതേസമയം, യൂറോയ്ക്കെതിരെ യുഎസ് ഡോളറും ഇന്ത്യൻ രൂപയും താണുപോകുകയാണ്. വിനിമയ നിരക്കുകളിൽ സുതാര്യമായ മാറ്റങ്ങൾ സാധാരണ സംഭവിക്കുമെങ്കിലും, രൂപയ്ക്കെതിരെ യൂറോയുടെ മൂല്യം ഉയരുമോ, കുറയുമോ എന്നതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായഭിന്നതകളുണ്ട്.
യൂറോയുടെ മൂല്യം ഉയരുന്നതിനുള്ള പ്രധാന കാരണം ജർമ്മൻ പ്രതിരോധ കരാറിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക വിശ്വാസമാണെന്ന് കരുതുന്നു. കഴിഞ്ഞ നവംബർ മുതൽ യുഎസ് ഡോളറിന്റെ മൂല്യം കുറയുകയാണ്, ഇത് നിക്ഷേപകരെ യൂറോ ഉൾപ്പെടെയുള്ള മറ്റ് കറൻസികളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
Add comment
Comments