ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമ്മു അയർലന്റ് സന്ദർശിച്ചേക്കും

Published on 19 March 2025 at 21:41

ന്യൂഡൽഹി: വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനിന്റെ ഭാഗമായി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമ്മു അയർലന്റ് സന്ദർശിച്ചേക്കുമെന്ന് സൂചന. ഉടൻ തന്നെ സന്ദർശനം ഉണ്ടാകുമെന്നാണ് ഇന്ത്യൻ സന്ദർശനത്തിനിടെ അയർലണ്ടിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ് വ്യക്തമാക്കിയത്.ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ അയർലണ്ട് സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ത്യൻ പ്രസിഡന്റിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിലേക്കും അയർലണ്ടിലെ ഉന്നതരുടെ സന്ദർശനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ജനുവരിയിൽ അധികാരമേറ്റ മന്ത്രി ലോലെസിന്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേതാണ്. നിലവിൽ 9000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾ അയർലണ്ടിൽ പഠിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ-അയർലണ്ട് ഡയറക്റ്റ് വിമാനസർവീസുകൾ ഉടൻ

ഇന്ത്യ-അയർലണ്ട് ഡയറക്റ്റ് വിമാനസർവീസ് ആരംഭിക്കുന്നതിനായി അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന സൂചനയും മന്ത്രി ജെയിംസ് ലോലെസ് നൽകി. ഇന്ത്യൻ വ്യോമയാനമന്ത്രി രാം മോഹൻ നായിഡുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.


Add comment

Comments

There are no comments yet.