അയര്‍ലണ്ടിലെ ഭവനവില വീണ്ടും ഉയര്‍ന്നു

Published on 20 March 2025 at 22:15

2025 ജനുവരി വരെയുള്ള 12 മാസങ്ങളില്‍ അയര്‍ലണ്ടില്‍ വീടുകളുടെ വില 8.1% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി മാസത്തിലെ വര്‍ദ്ധനയും ഉള്‍പ്പെടുത്തിയാല്‍, തുടര്‍ച്ചയായി 17ആം മാസമാണ് രാജ്യത്ത് ഭവനവില ഉയര്‍ന്നു വരുന്നത്.

വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും – വിലവര്‍ദ്ധനയുടെ സ്ഥിതി

റിപ്പോര്‍ട്ട് പ്രകാരം, വീടുകളുടെ വില 8.5% വര്‍ദ്ധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 5.8% വര്‍ദ്ധനയുണ്ടായി. ഇതോടെ, രാജ്യത്തെ ഭവനവിലയുടെ ശരാശരി 359,999 യൂറോ ആയി ഉയര്‍ന്നിരിക്കുകയാണ്. 2007-ലെ കെല്‍റ്റിക് ടൈഗര്‍ സാമ്പത്തിക മാന്ദ്യകാലത്തെക്കാള്‍ വളരെയധികമാണ് ഇപ്പോഴത്തെ ഭവനവില.

ഡബ്ലിനിലും മറ്റ് ഭാഗങ്ങളിലും വിലവര്‍ദ്ധന

  • ഡബ്ലിന്: 7.5%
  • ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങള്‍: 8.6%
  • ഏറ്റവുമുയര്‍ന്ന ശരാശരി വില: Dun Laoghaire-Rathdown (€662,349)
  • ഏറ്റവം കുറഞ്ഞ ശരാശരി വില: Co Leitrim (€180,000)

ഏത് പ്രദേശങ്ങളില്‍ കൂടുതല്‍ വില വര്‍ദ്ധിച്ചു?

ഏറ്റവുമധികം വിലവര്‍ദ്ധന രേഖപ്പെടുത്തിയ കൗണ്ടികള്‍:

  • Cavan, Donegal, Leitrim, Monaghan, Sligo – 12.7%

താരതമ്യേന കുറഞ്ഞ വില വര്‍ദ്ധന രേഖപ്പെടുത്തിയ കൗണ്ടികള്‍:

  • Kildare, Louth, Meath, Wicklow – 5.8%

ഏറ്റവും ഉയര്‍ന്നും താഴ്ന്നും വില്‍പ്പന നടന്ന എയര്‍കോഡുകള്‍

  • ഏറ്റവുമുയര്‍ന്ന വിലയ്ക്ക് വീട് വില്‍പ്പന നടന്ന എയര്‍കോഡ്: A94 Blackrock – €743,000
  • ഏറ്റവം കുറഞ്ഞ വിലയ്ക്ക് വീട് വില്‍പ്പന നടന്ന എയര്‍കോഡ്: Clones, Co Monaghan – €133,000

ഭവനവിലയുടെ ഈ തുടര്‍ച്ചയായ വര്‍ദ്ധന കൈവശം വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ കൂടുതല്‍ വെല്ലുവിളികളിലേക്ക് നയിക്കുകയാണ്.


Add comment

Comments

There are no comments yet.