
കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കിയ 19,000-ഓളം വാഹനങ്ങള്‍ പിടികൂടിയതായി ഗാര്‍ഡ വ്യക്തമാക്കി. 2023-നെ അപേക്ഷിച്ച് ഇത് 67% വര്‍ദ്ധനവാണെന്ന് Irish Motor Insurance Database (IMID), Department of Transport, An Garda Síochána, Insurance Ireland എന്നിവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗതാഗതവകുപ്പ് തയ്യാറാക്കിയ Irish Motor Insurance Database (IMID) വഴി റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഗാര്‍ഡ അടക്കമുള്ളവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ലഭ്യമാകും. ഈ സംവിധാനം ഉപയോഗിച്ചാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ
2024 അവസാനത്തോടെ രാജ്യത്തെ 3.5 മില്യണ്‍ വാഹനങ്ങളുടെയും 5.5 മില്യണ്‍ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഈ മാസം അവസാനത്തോടെ എല്ലാ ഡ്രൈവര്‍മാരുടെയും വ്യക്തിഗത ലൈസന്‍സ് നമ്പറുകള്‍ (ലൈസന്‍സിലെ കോഡ് 4d) IMID ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തും. ഈ നമ്പര്‍ ഇല്ലാതെ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് വാഹനത്തിന് ഇന്‍ഷുറന്‍സ് നല്‍കാന്‍ സാധിക്കില്ല, അതായത് വാഹന ഇന്‍ഷ്വറന്‍സ് ചെയ്യാന്‍ ഡ്രൈവര്‍മാര്‍ ലൈസന്‍സ് നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമാകും.
"മറ്റ് രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ റോഡിലെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ അധികാരികള്‍ക്ക് ഉടനടി ലഭ്യമാകുന്ന സംവിധാനം ആവശ്യപ്പെട്ടിരുന്നതാണ്," Motor Insurers’ Bureau of Ireland (MIBI) മേധാവി ഡേവിഡ് ഫിറ്റ്‌സെജെറാള്‍ഡ് പറഞ്ഞു. ഈ സംവിധാനം നിലവില്‍ വന്നതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഗാര്‍ഡയ്ക്ക് എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Add comment
Comments