ഡിസൈനിലെ അപാകത കാരണം 1,500 ജൂനിയര്‍ സോക്‌സ് പാക്കുകള്‍ Dunnes Stores തിരികെ വിളിച്ചു

Published on 22 March 2025 at 21:32

ഡിസൈനിലെ ഒരു അപാകതയെ തുടര്‍ന്ന് Dunnes Stores വില്‍പ്പന നടത്തിയ 1,500-ത്തിലധികം ജൂനിയര്‍ സോക്‌സ് പാക്കുകള്‍ തിരികെ വിളിച്ചു. Competition and Consumer Protection Commission (CCPC) ആണ് ഈ തീരുമാനത്തിന് കാരണമായ സംഭവം വെളിപ്പെടുത്തിയത്.സ്റ്റോറില്‍ നിന്നും വാങ്ങിയ കുട്ടികളുടെ സോക്‌സിലെ നൂല്‍ കുടുങ്ങി ഒരു കുട്ടിയുടെ കാല്‍ നീരുവന്ന് വീര്‍ത്തതായും, അതിന് അടിയന്തര സര്‍ജറി വേണ്ടിവന്നതായും CCPC അറിയിച്ചു. ഇതിന് ശേഷം, കമ്പനിയെ ഈ ഉല്‍പ്പന്നം തിരികെ വിളിക്കാന്‍ നിര്‍ദേശിച്ചു.

Five-pair pink marl baby socks എന്ന മോഡലിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. Dunnes Stores ഇതിനകം 1,564 പാക്കുകള്‍ തിരിച്ചെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉള്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍:
🔹 ഈ ഉല്‍പ്പന്നം നേരത്തെ വാങ്ങിയവര്‍ ഉപയോഗിക്കരുത്.
🔹 തിരികെ നല്‍കിയാല്‍ റീഫണ്ട് ലഭിക്കും.

ഉല്‍പ്പന്ന വിവരങ്ങള്‍:

  • കോഡ്: 07913
  • ബാര്‍കോഡ്: 5099015690097

അയര്‍ലണ്ടിലെ ഉപഭോക്തൃ സഹായം:
📞 CCPC Helpline: 01 402 5555
📧 Email: ask@ccpc.ie


Add comment

Comments

There are no comments yet.