
കൗണ്ടി ഡോണഗലില്‍ അമിതമായി വെളിച്ചം തടയുന്ന കൂളിങ് ഫിലിമുകള്‍ വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. Donegal Town Roads Policing Unit കഴിഞ്ഞ വാരാന്ത്യത്തില്‍ നിരവധി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു.നിയമാനുസൃതമായതിലുമധികം കട്ടിയുള്ള ഫിലിമുകള്‍ ഉപയോഗിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്ക് അവ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും law ലംഘനങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. വിന്‍ഡോയിലൂടെ കടക്കുന്ന വെളിച്ചത്തിന്റെ അളവ് പ്രത്യേക ഉപകരണം ഉപയോഗിച്ച് അളന്നാണ് നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് ഗാര്‍ഡ പരിശോധിക്കുന്നത്.
വെളിച്ചം കുറഞ്ഞ ഫിലിമുകള്‍ ഡ്രൈവിങ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നു, പ്രത്യേകിച്ച് രാത്രികാല ഡ്രൈവിങ്ങിനിടെ പുറംകാഴ്ച കുറഞ്ഞുപോകും. കൂടാതെ, പുറത്ത് നിന്നും ഡ്രൈവര്‍മാരെയും മറ്റ് യാത്രക്കാരെയും വ്യക്തമായി കാണാന്‍ കഴിയാത്ത വിധം ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത്, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് തടസം സൃഷ്ടിക്കും.
വാഹനങ്ങളുടെ വിന്‍ഡ്‌സ്‌ക്രീനും മുന്‍വശ വിന്‍ഡോകളുമാണ് പ്രധാനമായും വെളിച്ചം കടക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങള്‍ ഉള്ളത്. കുറഞ്ഞത് 65% വെളിച്ചമെങ്കിലും ഇതിലൂടെ കടക്കേണ്ടതാണെന്ന് നിയമം വ്യക്തമാക്കുന്നു. വാഹന നിര്‍മാതാക്കള്‍ തന്നെ ചില tinted windows നല്‍കിയേക്കാമെങ്കിലും, അധിക ഫിലിം ഒട്ടിക്കുന്നത് പലപ്പോഴും നിയമലംഘനത്തിനിടയാക്കുമെന്നും ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.
Add comment
Comments