നോർത്ത് ഡബ്ലിനിൽ പുതിയ സൈക്കിൾ-കാൽനട യാത്രാ റോഡ് ഉദ്ഘാടനം

Published on 30 March 2025 at 22:42

നോർത്ത് ഡബ്ലിനിൽ 3 കി.മി ദൂരമുള്ള പുതിയ സൈക്കിൾ, കാൽനട യാത്രാ റോഡ് ഔദ്യോഗികമായി തുറന്നുവച്ചു. ഫിൻ ഗാൾ മേയർ ബ്രിയാൻ മക്‌ഡൊണാ (Brian McDonagh), ഗതാഗത മന്ത്രി ദാറ ഘ് ഒ'ബ്രൈൻ (Darragh O’Brien) എന്നിവർ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ റോഡ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു.

Balbriggan-ൽ 2023-ൽ ആരംഭിച്ച ഈ നിർമാണത്തിനായി 16 മില്യൺ യൂറോ ചെലവഴിച്ചിട്ടുണ്ട്. മികച്ച ലൈറ്റിങ് സംവിധാനം ഉള്ളതിനാൽ രാത്രി സമയത്തും സുരക്ഷിതമായി നടക്കാനും, സൈക്കിള്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനും ഈ റോഡ് അനുയോജ്യമാണ്. അതുപോലെതന്നെ, വീൽചെയർ ഉപയോഗിക്കുന്നവർക്കും സൗകര്യപ്രദമായ ഡിസൈൻRoad ആണിതെന്ന് അധികൃതർ വ്യക്തമാക്കി.

റോഡിന്റെ മറ്റ് പ്രത്യേകതകളിൽ 13 സുരക്ഷിതമായ ക്രോസിങ് പോയിന്റുകൾ, വീതിയേറിയ സൈക്കിൾ ട്രാക്കുകൾ, വിശാലമായ നടപ്പാതകൾ, പുതിയ സീബ്രാ, ടൂക്കൺ ക്രോസിങ്ങുകൾ, ഷെയേർഡ് സൈക്കിളിംഗ് സ്പേസ് വ്യക്തമാക്കുന്ന റോഡ് മാർക്കിങ്ങുകൾ എന്നിവ ഉൾപ്പെടുന്നു.

പുതിയ ഈ റോഡ് St. Molaga’s SNS, Loretto Secondary School, Balbriggan Community College, Bracken Educate Together NS, Ardgillan Community College, Gaelscoil Bhaile Brigín തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തുകൂടെയാണ് കടന്നുപോകുന്നത്.


Add comment

Comments

There are no comments yet.