
കിൽക്കെനി: ക്രാന്തി അയർലണ്ട് മെയ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അലോഷി ആദംസിന്റെ ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച് നടന്നു. ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഗസൽ സന്ധ്യയുടെ ആദ്യ ടിക്കറ്റ് ക്രാന്തി അയർലണ്ട് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അനൂപ് ജോൺ, കിൽക്കെനി മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോമി ജോസിന് കൈമാറി.കിൽക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ മെയ് 2-ന് ഗസൽ സന്ധ്യ അരങ്ങേറും.
യൂണിറ്റ് സെക്രട്ടറി ജിത്തിൻ റാഷിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാംഗവുമാകുന്ന ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ഷിനിത്ത് എ. കെ, കേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് തോമസ്, യൂണിറ്റ് പ്രസിഡണ്ട് ജിജി ജോർജ്, ട്രഷറർ ബെന്നി ആന്റണി എന്നിവർ പങ്കെടുത്തു. യൂണിറ്റ് അംഗങ്ങളും മറ്റ് ക്ഷണിതാക്കളും പങ്കെടുത്ത ചടങ്ങിൽ യൂണിറ്റ് ജോയിൻറ് സെക്രട്ടറി ഷെർലൊക്ക് ലാൽ നന്ദി അറിയിച്ചു.
ഹൃദയഹാരിയായ ഗാനങ്ങൾ കോർത്തിണക്കിയ ഗസൽ സന്ധ്യയിലേക്ക് അയർലണ്ടിലെ എല്ലാ സംഗീതപ്രേമികളെയും ക്രാന്തി ഭാരവാഹികൾ സ്വാഗതം ചെയ്തു.
Add comment
Comments