ഡബ്ലിനില്‍ നിന്നും സ്ലൈഗോയിലേയ്ക്ക് പോയ ട്രെയിനിലെ യാത്രക്കാര്‍ക്ക് മീസില്‍സ് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

Published on 3 April 2025 at 22:24

ഡബ്ലിനില്‍ നിന്നും സ്ലൈഗോയിലേയ്ക്ക് പോയ ഒരു ട്രെയിനിലെ യാത്രക്കാര്‍ക്ക് മീസില്‍സ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐറിഷ് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് (HSE). കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 28) ഡബ്ലിന്‍ കോണോളി - സ്ലൈഗോ റൂട്ടില്‍ പോയ Carriage D ട്രെയിനില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് മീസില്‍സ് ഉണ്ടായിരുന്നതായി സംശയിക്കപ്പെടുന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ഡബ്ലിനില്‍ നിന്നും വൈകിട്ട് 5.05-ന് പുറപ്പെട്ട ഈ ട്രെയിനില്‍ 15 മിനിറ്റോ അതില്‍ അധികമോ സമയം യാത്ര ചെയ്ത എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഏപ്രില്‍ 18 വരെ (അടുത്ത 21 ദിവസക്കാലം) മീസില്‍സ് ലക്ഷണങ്ങളുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു.

ആരോഗ്യ പരിഗണനകള്‍

  • പ്രതിരോധശേഷി കുറഞ്ഞവര്‍, ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്.

  • ഇത്തരത്തിലുള്ള ആരെങ്കിലുമാണ് യാത്രക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കുക.

മീസില്‍സിന്റെ രോഗലക്ഷണങ്ങള്‍ മൂക്കൊലിപ്പ്, തുമ്മല്‍, കഫക്കെട്ട്, കണ്ണുകള്‍ക്ക് ചുവന്ന നിറമാകുക, പനി, തല, കഴുത്ത് മുതലായ ഭാഗങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന ചുവന്ന തടിപ്പുകള്‍ (red rashes) എന്നിവ മീസില്‍സിന്റെ പ്രധാന ലക്ഷണങ്ങളാണ്.

എന്ത് ചെയ്യണം?

  • ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.

  • ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിന് മുമ്പ് അവരെ ഫോണിലൂടെ വിവരമറിയിക്കുക.

  • മീസില്‍സിനെതിരായ MMR വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ പ്രത്യേകമായി ശ്രദ്ധിക്കണം.

ഗുരുതരാവസ്ഥയിലേക്ക് മാറാം മീസില്‍സ് ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കാമെന്നും, ചികിത്സ ലഭ്യമാകാതിരിയാല്‍ മരണത്തിനും കാരണമാകാനിടയുണ്ടെന്നും HSE മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 


Add comment

Comments

There are no comments yet.