ഗാൽവേയിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ആറുവയസ്സുകാരി മരിച്ചു

Published on 5 April 2025 at 22:17

ഗാൽവേ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ആറുവയസ്സുകാരി മരിച്ചു.ബൈസിക്കിളിൽ (bicycle) സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച സംഭവം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗാൽവേയിലെ ഹെഡ്ഫോർഡ് റോഡും സാൻഡിവേൽ ലോൺവും തമ്മിലുള്ള ജംക്ഷനിലാണ് നടന്നത്.പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. മൃതദേഹം ഗാൽവേയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇവിടെ പോസ്റ്റുമോർട്ടം നടത്തും.അപകടത്തിൽ 30-കാരനായ ട്രക്ക് ഡ്രൈവറിന് പരിക്കുകളൊന്നുമില്ല.


സംഭവസ്ഥലത്ത് ഗാർദ ഫൊറൻസിക് സംഘത്തിന്റെ പരിശോധനയ്‌ക്കായി റോഡ് താൽക്കാലികമായി അടച്ചിരുന്നു, എന്നാൽ പിന്നീട് തുറന്നിട്ടുണ്ട്.ഗാർദ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ (ഡാഷ്‌ക്യാം ഉൾപ്പെടെ) ഉള്ളവരോട്, ഇന്ന് രാവിലെ 11:45 മുതൽ 12:15 വരെ അതുവഴി യാത്ര ചെയ്തവരോട് ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

വിവരമുള്ളവർ ഗാൽവേ ഗാർദ സ്റ്റേഷനിൽ (091 538 000), ഗാർദാ കോഫിഡൻഷ്യൽ ലൈനിൽ (1800 666 111), അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഗാർദാ സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.


Add comment

Comments

There are no comments yet.