
അയർലണ്ടിലെ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലകളെയാണ് യുഎസ് താരിഫുകൾ നേരിയ്ക്കുന്നത്. ഇതിനാൽ, ഇന്ത്യക്കാരായ പ്രവാസികൾക്ക് തൊഴിൽ നഷ്ട സാധ്യതയേറെയാണ്. നിരവധി കമ്പനികൾ ഇതിനകം തന്നെ തൊഴിൽ പ്രതിസന്ധിയേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് കൊണ്ട് തന്നെ, ഈ പുതിയ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ പ്രവാസികളായിരിക്കുമെന്ന് വിലയിരുത്തൽ.
ഇയു പ്രതികരണം: ആശങ്ക വർദ്ധിക്കുന്നു
വാഷിംഗ്ടണുമായുള്ള ചർച്ചകൾ പ്രതീക്ഷിച്ച ഫലങ്ങൾ നേടാനാകാതെ പോയാൽ, യൂറോപ്യൻ യൂണിയൻ (ഇ.യു) പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ബ്രസ്സൽസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുമെന്നതിൽ സംശയമില്ല. അയർലണ്ട് പോലുള്ള ചെറുകിട, തുറന്ന സമ്പദ് വ്യവസ്ഥകളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. സാമ്പത്തിക വിദഗ്ധർ ഇതിനെ വലിയ ആഘാതമായി കാണുന്നു.
"നേരിട്ടുള്ള താരിഫുകൾ മാത്രം പ്രശ്‌നമല്ല, വ്യാപാര തർക്കങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും നിക്ഷേപകരുടെ ആത്മവിശ്വാസക്കുറവും വലിയ നഷ്ടങ്ങൾ വരുത്തും," ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ വ്യാപാര നയ ലക്ചറർ കെവിൻ ഒ'മാലി അഭിപ്രായപ്പെട്ടു.
മാന്ദ്യ സാധ്യത കുത്തനെ ഉയരുന്നു
അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോഴും അടിസ്ഥാനപരമായി ശക്തമാണെങ്കിലും, ഉൽപ്പാദന മേഖലയിൽ നടക്കുന്ന മാന്ദ്യ സൂചനകളും ഉപഭോക്താക്കളുടെ മാനസിക നിലയിലുള്ള മാറ്റങ്ങളും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2025-ന്റെ രണ്ടാം പകുതിയിൽ യുഎസ് താരിഫ് നിയമങ്ങൾ കൂടുതൽ കർശനമാകുകയോ ദീർഘകാലത്തേക്ക് തുടരുകയോ ചെയ്താൽ, ഒരു സാങ്കേതിക മാന്ദ്യം ഒഴിവാക്കാനാകില്ലെന്നതാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
Add comment
Comments