
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏര്‍പ്പെടുത്തിയ വ്യാപാരനികുതി വര്‍ദ്ധനയ്ക്കുള്ള മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) അധികനികുതി ചുമത്താന്‍ ഒരുങ്ങുന്നു. സ്റ്റീല്‍, അലുമിനിയം എന്നിവയ്‌ക്കെതിരായ 25% നികുതി, ഇയുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരത്തിന് പകരം 20% നികുതി, കൂടാതെ കാറുകളും വാഹനങ്ങളുടെ ഭാഗങ്ങളും ഉള്‍പ്പെടെ 25% നികുതി എന്നിങ്ങനെയുള്ള യുഎസ് നടപടികള്‍ക്കുള്ള മറുപടിയായിരിക്കും പുതിയ നികുതി ചുമത്തല്‍. ഇതുമൂലം യുഎസിന് ഏകദേശം 400 ബില്യണ്‍ യൂറോയുടെ അധികനികുതി ബാധകമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
സ്റ്റീല്‍, അലുമിനിയം നികുതി വര്‍ദ്ധനയ്ക്ക് മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ നികുതി കൂട്ടാന്‍ പോകുന്ന യുഎസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക ഇന്ന് രാത്രി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിദ്ധീകരിക്കും. ഈ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്ക് ബുധനാഴ്ച വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളതാണ്.
ഈ നികുതി വര്‍ദ്ധനയുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയ ശേഷമേ കാറുകളും അനുബന്ധ ഭാഗങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്താനുള്ള തീരുമാനം കൈക്കൊള്ളുകയുള്ളൂ.
Add comment
Comments