
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി, യൂറോപ്യന്‍ കമ്മീഷന്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും 25% നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
-
മെയ് 16 മുതല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി നിലവില്‍ വരും.
-
ഡിസംബര്‍ 1 മുതല്‍ ബാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ബാധകമാകും.
-
ഈ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കുന്നു.
-
ഡയമണ്ട്, മുട്ട, സോസേജ്, ഡെന്റല്‍ ഫ്‌ളോസ്, പൗള്‍ട്രി എന്നിവയ്ക്ക് ഉയർന്ന നികുതി ഈടാക്കും.
-
ബദാം, സോയാബീന്‍ എന്നിവയ്ക്ക് ഡിസംബര്‍ 1 മുതല്‍ നികുതി ബാധകമാകും.
-
ബര്‍ബണ്‍, വൈന്‍, ഡെയറി ഉല്‍പ്പന്നങ്ങള്‍ എന്നിവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുഎസ് ബര്‍ബണ്‍ മദ്യത്തിന് 50% നികുതി ഏര്‍പ്പെടുത്തിയാല്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മദ്യത്തിന് 200% നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സ്, ഇറ്റലി പോലുള്ള വൈന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇതു വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
പുതിയ നികുതി നിരക്കുകള്‍ സംബന്ധിച്ച് നാളെ (ഏപ്രില്‍ 9) യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ വോട്ടെടുപ്പ് നടത്തും.
Add comment
Comments